"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ അമേരിക്ക ഒപ്പമുണ്ടാകും" – മോദിക്കൊപ്പം ട്രംപിന്റെ പ്രഖ്യാപനം
🟥 ജനത ന്യൂസ് | JANATHA NEWS
"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ അമേരിക്ക ഒപ്പമുണ്ടാകും" – മോദിക്കൊപ്പം ട്രംപിന്റെ പ്രഖ്യാപനം
പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയ്‌ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ അമേരിക്ക സഹായത്തിനുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെയുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയും അമേരിക്കയും തമ്മിൽ അസാധാരണമായ ബന്ധമാണുള്ളതെന്നും ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക മടിക്കില്ലെന്നും ട്രംപ് പറഞ്ഞു. മോദിയെ പ്രശംസിച്ച അദ്ദേഹം, "ഇന്ത്യയുടെ നേതാവായിരിക്കുന്ന കാലത്ത് ഇന്ത്യയ്‌ക്കെതിരെ ആക്രമണമുണ്ടായാൽ ഞങ്ങൾ തീർച്ചയായും അവർക്കൊപ്പം ഉണ്ടാകും" എന്നും വ്യക്തമാക്കി.
പശ്ചിമേഷ്യൻ വിഷയത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചുവരികയാണെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പ്രധാന ശക്തിയായി മാറുകയാണെന്നും ട്രംപ് പറഞ്ഞു.
ജി7 ഉച്ചകോടിക്കിടെ നടന്ന മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ത്യ-അമേരിക്ക ബന്ധത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
"ലോക വേദിയിൽ ഇന്ത്യയുടെ പ്രാധാന്യം അമേരിക്കൻ പ്രസിഡന്റ് തന്നെ തുറന്നുപറയുന്നു. Thank You Mr. President for recognizing India's growing global importance."
#JanathaNews #India #USA #NarendraModi #DonaldTrump #G7Summit


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ