നീതിക്കായി പോരാട്ടം തുടരുമെന്ന് അൻസിബ ഹസ്സൻ

 

ജനത TV ന്യൂസ്


നീതിക്കായി പോരാട്ടം തുടരുമെന്ന് അൻസിബ ഹസ്സൻ


പരാതികളിൽ പോലീസ് നടപടിക്കെതിരെ ഗുരുതര ആരോപണങ്ങൾ


തനിക്കെതിരെ അനീതിയും പ്രതികാര നടപടികളും നടക്കുന്നതായി ആരോപിച്ച് അൻസിബ ഹസ്സൻ രംഗത്ത്. നൽകിയ പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രതികളുടെ മൊഴിയെടുക്കുന്നതടക്കമുള്ള നടപടികൾ നിയമവിരുദ്ധമാണെന്ന് അവർ ആരോപിച്ചു.


പരാതിക്കാരിക്ക് ലഭിക്കേണ്ട വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതും പ്രതികൾക്ക് അനുകൂലമായ സമീപനവുമാണ് നടക്കുന്നതെന്നും അൻസിബ ആരോപിച്ചു. രാഷ്ട്രീയ സ്വാധീനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം നടപടികളെന്നാണ് അവരുടെ വിമർശനം.


എന്നാൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നിയമപരമായ പോരാട്ടം തുടരുമെന്നും ഒടുവിൽ സത്യം വിജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്നും അൻസിബ ഹസ്സൻ വ്യക്തമാക്കി.


#JanathaTV #VoiceOfThePeople #AnsibaHassan #KeralaNews

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ