എരുമേലിയിൽ പാറമടക്കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു


 ജനത TV ന്യൂസ്


എരുമേലിയിൽ പാറമടക്കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു


കോട്ടയം ജില്ലയിലെ എരുമേലിയിൽ പാറമടക്കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ച ദാരുണ സംഭവം. കൊടിത്തോട്ടം സ്വദേശിയും ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമായ ആഷ്‌ലിൻ ചീരംചേമ്പിൽ, പ്ലസ് വൺ വിദ്യാർത്ഥിയായ ആഷീർ തടത്തിൽ എന്നിവരാണ് മരിച്ചത്.


സുഹൃത്തുക്കൾക്കൊപ്പം പാറമടക്കുളത്തിലെത്തിയ ഇരുവരും കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് 5.30 വരെ മരിച്ച രണ്ട് പേരെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പ്രദേശവാസികൾ ഒരുമിച്ച് കണ്ടിരുന്നതായി വിവരമുണ്ട്. തുടർന്ന് അപകടം സംഭവിക്കുകയായിരുന്നു.


കുളിക്കാനോ മീൻപിടിക്കാനോ എത്തിയതാകാമെന്നാണ് സംശയം. അപകടത്തിൽപ്പെട്ട വിവരം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെയാണ് പ്രദേശവാസികളെ അറിയിച്ചത്. രക്ഷാപ്രവർത്തനത്തിനൊടുവിൽ മൃതദേഹങ്ങൾ പുറത്തെടുത്ത് എരുമേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.


സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


Janatha TV News


#Erumeli #Kottayam #Students #Accident #BreakingNews #JanathaTV

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ