പുതിയ പദ്ധതിപ്രകാരം, നേരത്തെ എം.ജി.എൻ.ആർ.ഇ.ജി.എ (MGNREGA)


 വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ഇന്ന് മുതൽ; കേരളത്തിൽ തൊഴിലുറപ്പ് വേതനം ₹401


ന്യൂഡൽഹി: വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ (VB-G RAM G) പദ്ധതി ഇന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു.


പുതിയ പദ്ധതിപ്രകാരം, നേരത്തെ എം.ജി.എൻ.ആർ.ഇ.ജി.എ (MGNREGA) പ്രകാരമുണ്ടായിരുന്ന ദേശീയ ശരാശരി പ്രതിദിന വേതനം ₹298.08ൽ നിന്ന് ₹327.04 ആയി ഉയർത്തി. കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിദിന വേതനം ₹401 ആയി വർധിച്ചു.


അതോടൊപ്പം, നേരത്തെ ലഭിച്ചിരുന്ന 100 തൊഴിൽദിനങ്ങൾ ഇനി മുതൽ 125 തൊഴിൽദിനങ്ങളായി വർധിപ്പിച്ചതായും അറിയിച്ചിട്ടുണ്ട്.


തൊഴിലുറപ്പ് പദ്ധതിയുടെ പഴയ സംവിധാനത്തിൽ തൊഴിലാളികൾ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുകയും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുകയുമാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.


ജനത TV ന്യൂസ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ