വിവാഹശേഷം 38 വർഷത്തോളം ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾ നിരവധി
ജനത TV | കൗതുക വാർത്ത
38 വർഷത്തെ കാത്തിരിപ്പിന് വിരാമം; 63-ാം വയസ്സിൽ ആദ്യമായി അമ്മയായി വനിത
അസർബൈജാൻ: പ്രതീക്ഷ കൈവിടാതെ 38 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ 63-ാം വയസ്സിൽ ആദ്യമായി അമ്മയായി ഒരു വനിത. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ നടന്ന ഈ അപൂർവ പ്രസവം അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്.
വിവാഹശേഷം 38 വർഷത്തോളം ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾ നിരവധി
വന്ധ്യതാ ചികിത്സകൾക്ക് വിധേയരായെങ്കിലും വിജയിച്ചിരുന്നില്ല. ഒടുവിൽ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART), ഐ.വി.എഫ് (IVF) ചികിത്സ എന്നിവയുടെ സഹായത്തോടെയാണ് ഇവരുടെ സ്വപ്നം സഫലമായത്.
മെഡിക്കൽ ഗവേഷകനായ ഡോ. നതിഗ് മഖ്റമോവ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. ചികിത്സ വിജയകരമായി പൂർത്തിയായെന്നും പ്രസവശേഷം അമ്മയുടെയും നവജാത ശിശുവിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.
60 വയസ്സിന് മുകളിൽ പ്രസവം ലോകത്ത് തന്നെ അത്യപൂർവമായ സംഭവങ്ങളിലൊന്നാണ്. ഇത്തരത്തിലുള്ള ഗർഭധാരണങ്ങൾ സാധാരണയായി ആധുനിക IVF സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സാധ്യമാകുന്നത്.
വാർത്ത പുറത്തുവന്നതോടെ ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതീക്ഷയും ശാസ്ത്രത്തിന്റെ മുന്നേറ്റവും ചേർന്നപ്പോൾ നാല് പതിറ്റാണ്ടിനടുത്ത് നീണ്ട ഒരു കുടുംബത്തിന്റെ കാത്തിരിപ്പാണ് ഒടുവിൽ സന്തോഷമായി മാറിയതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ