44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയ്ക്കൊപ്പം വഞ്ചിപ്പാട്ടും പാടി ചോദിക്കുന്ന അഞ്ച്


 ജനത TV ന്യൂസ്


സ്പെഷ്യൽ പാസ്; ആറന്മുള സദ്യക്ക് തുടക്കമായി


ആറന്മുള: പള്ളിയോട സേവാസംഘം ആറന്മുളയിലെത്തുന്ന ഭക്തർക്ക് സൗകര്യാർത്ഥം "ആറന്മുള സദ്യ"യ്ക്ക് തുടക്കമായി. വള്ളസദ്യയുടെ വിഭവങ്ങളും ചടങ്ങുകളും സദ്യയുടെ തനതായ രുചിയും അനുഭവിക്കാനായി ഒരാൾക്ക് 300 രൂപ നിരക്കിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്.


44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയ്ക്കൊപ്പം വഞ്ചിപ്പാട്ടും പാടി ചോദിക്കുന്ന അഞ്ച് വിഭവങ്ങളും നിലവിളക്കിന് മുൻപിൽ വച്ചൊരുക്കുന്ന പരമ്പരാഗത ചടങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകൾ ഒരുക്കുന്ന സദ്യ കോൺട്രാക്ടർമാരാണ് ആറന്മുള സദ്യയും തയ്യാറാക്കുന്നത്.


പ്രതിദിനം 360 പേർക്കാണ് സദ്യ ഒരുക്കുന്നത്. ഇതിൽ 250 പേർക്ക് ഓൺലൈനായും 110 പേർക്ക് നേരിട്ടും ബുക്കിംഗ് സൗകര്യമുണ്ട്. ചെങ്ങന്നൂർ-കോഴഞ്ചേരി റോഡിൽ കാണിക്ക വഞ്ചിക്ക് എതിർവശത്തുള്ള സദ്യാലയത്തിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്.


ക്ഷേത്രദർശനത്തിനും പള്ളിയോടങ്ങളുടെ വരവേൽപ്പ് ചടങ്ങുകൾക്കും ശേഷം ഉച്ചയ്ക്ക് 12 മണിമുതൽ മൂന്ന് ബാച്ചുകളിലായാണ് സദ്യ വിളമ്പുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഭക്തരുടെ സൗകര്യം മുൻനിർത്തിയാണ് പള്ളിയോട സേവാസംഘം ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 16 വരെ, 55 ദിവസങ്ങളിലായി സദ്യ ഒരുക്കിയിട്ടുണ്ട്.


ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് കെ.വി. സാബദേവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേഷ് മാലിന്മേൽ, സ്പെഷ്യൽ പാസ് കൺവീനർ വിജയകുമാർ ചുങ്കത്തിൽ എന്നിവരുള്‍പ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.


ബുക്കിങ്ങിന്: 9048373110


ജനത TV ന്യൂസ്

Voice of the People

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ