പാലാ നഗരസഭ വെൽനസ് സെന്റർ മാനേജ്മെന്റ് സമിതിയംഗമായി സന്തോഷ് പുളിക്കൻ
പാലാ നഗരസഭ വെൽനസ് സെന്റർ മാനേജ്മെന്റ് സമിതിയംഗമായി സന്തോഷ് പുളിക്കൻ
പാലാ: സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനായ സന്തോഷ് പുളിക്കനെ പാലാ നഗരസഭയുടെ കീഴിലുള്ള വെൽനസ് സെന്ററുകളുടെ മാനേജ്മെന്റ് സമിതിയംഗമായി നിയമിച്ചു.
ഓട്ടോറിക്ഷ തൊഴിലാളിയായ സന്തോഷ് പുളിക്കൻ, തന്റെ ഉപജീവന വരുമാനത്തിൽ നിന്നുതന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയനാണ്. മുൻ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹം കോവിഡ് മഹാമാരിക്കാലത്ത് നടത്തിയ സേവനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ ആദരവും നേടിയിട്ടുണ്ട്.
സ്കൂൾ തുറക്കലിനോടനുബന്ധിച്ച് ഈ വർഷവും നിരവധി വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തിരുന്നു. കൂടാതെ, വിവിധ സാമൂഹിക പ്രശ്നങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിലും അദ്ദേഹം സജീവ സാന്നിധ്യമാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ