രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ആശയം ശരികൾക്കും നീതിക്കും വേണ്ടിയുള്ളതാണ്. ഞാൻ ഞാനായി തുടരും
തൃക്കാക്കരയിലെ കുടുംബത്തിന് വീട് വെച്ച് നൽകും; പ്രഖ്യാപനവുമായി അഖിൽ മാരാർ
കൊച്ചി: തൃക്കാക്കരയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് നടനും സാമൂഹിക പ്രവർത്തകനുമായ അഖിൽ മാരാർ അറിയിച്ചു. ഇതിനായുള്ള സ്ഥലം കോൺട്രാക്ടർ കലാമിനൊപ്പം സന്ദർശിച്ചെന്നും മഴ മാറിയാൽ ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ദൗത്യം ഏറ്റെടുക്കാൻ ധൈര്യവും പ്രചോദനവും നൽകിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും സുഹൃത്തും Patriot സിനിമയുടെ നിർമാതാവുമായ സുബാഷ് മാനുവലിനും അഖിൽ മാരാർ നന്ദി അറിയിച്ചു.
"രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ആശയം ശരികൾക്കും നീതിക്കും വേണ്ടിയുള്ളതാണ്. ഞാൻ ഞാനായി തുടരും" എന്ന കുറിപ്പോടെയാണ് അഖിൽ മാരാർ ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ