പാലാ: കനത്ത മഴയെ തുടർന്ന് പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി
ജനത TV ന്യൂസ്
പാലായിൽ വെള്ളക്കെട്ട്; പി.എസ്.സി. പരീക്ഷാർഥികൾ പ്രതിസന്ധിയിൽ
പാലാ: കനത്ത മഴയെ തുടർന്ന് പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇന്ന് നടക്കുന്ന പി.എസ്.സി. പരീക്ഷയ്ക്ക് എത്തേണ്ട നൂറുകണക്കിന് പരീക്ഷാർഥികൾ കടുത്ത പ്രതിസന്ധിയിലായി.
റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം നിരവധി പരീക്ഷാർഥികൾക്ക് പരീക്ഷാകേന്ദ്രങ്ങളിൽ സമയത്ത് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് വിവരം.
പരീക്ഷാർഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കേരള പി.എസ്.സി.യും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെട്ട് ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കുകയോ, നിലവിലെ സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനം സ്വീകരിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്.
ജനത TV ന്യൂസ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ