പ്രായം കൂടുന്നതിനനുസരിച്ച് ദൈവവിശ്വാസം കൂടുതൽ ശക്തമായിരുന്നുവെന്നും, എന്നാൽ
ജനത TV ന്യൂസ്
സഭാ നേതൃത്വത്തിനെതിരെ വിമർശനവുമായി മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ
തൃശൂർ: തൃശൂർ നഴ്സിംഗ് സമരവുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ.
പ്രായം കൂടുന്നതിനനുസരിച്ച് ദൈവവിശ്വാസം കൂടുതൽ ശക്തമായിരുന്നുവെന്നും, എന്നാൽ തൃശൂരിലെ നഴ്സിംഗ് സമരത്തിൽ നേരിട്ട് ഇടപെടേണ്ടി വന്നതോടെ സഭാ നേതൃത്വത്തിന്റെ നിലപാടുകളും ചിലരുടെ സൈബർ ആക്രമണങ്ങളും നിരാശയുണ്ടാക്കിയെന്നും ഷാജൻ സ്കറിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തെയും ജൂബിലി ഡയറക്ടറെയും പരാമർശിച്ച്, തനിക്കെതിരെ നുണപ്രചാരണങ്ങൾ നടക്കുന്നതായും അത് ഏറ്റെടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ ആക്രമണം നടത്തുന്നവരുടെ പ്രവർത്തനങ്ങൾ തന്റെ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യാൻ ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
ഷാജൻ സ്കറിയയുടെ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കും പ്രതികരണങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ