കുമരകം: ഇടവേളയ്ക്ക് ശേഷം വേമ്പനാട്ടുകായലിൽ വീണ്ടും നിയമലംഘന
ജനത ന്യൂസ് TV
ഇടവേളയ്ക്ക് ശേഷം വീണ്ടും വേമ്പനാട്ടുകായൽ കയ്യേറ്റശ്രമം; കുമരകത്ത് വൻകിട ഹോട്ടലിനെതിരെ പരാതി
കുമരകം: ഇടവേളയ്ക്ക് ശേഷം വേമ്പനാട്ടുകായലിൽ വീണ്ടും നിയമലംഘന നിർമ്മാണം. കുമരകം പള്ളിച്ചിറക്ക് സമീപമുള്ള ഒരു വൻകിട ഹോട്ടൽ ജെസിബി ഉപയോഗിച്ച് കായലിലേക്ക് തെങ്ങിൻ തൂണുകൾ നാട്ടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി പരാതി ഉയർന്നു.
പഞ്ചായത്തിന്റെ അനുമതിയോടെയാണ് നിർമ്മാണമെന്ന രീതിയിൽ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് ആരോപണം. എന്നാൽ, ഈ നിർമ്മാണത്തിന് റവന്യൂ വകുപ്പിന്റെ യാതൊരു അനുമതിയും നൽകിയിട്ടില്ലെന്ന് കുമരകം വില്ലേജ് ഓഫീസർ അറിയിച്ചു.
പരിസ്ഥിതിക്കും വേമ്പനാട്ടുകായലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ഉന്നയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തി നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ