എയിംസ് ആവശ്യം വീണ്ടും ശക്തമാക്കി തൃശ്ശൂർ; കോർപ്പറേഷനു മുന്നിലെ ധർണയിൽ പ്രതിഷേധം ശക്തമാക്കാൻ ബിജെപി

 തൃശ്ശൂർ: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ എയിംസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ ധർണ സംഘടിപ്പിക്കും. തൃശ്ശൂരിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചാണ് പ്രതിഷേധ ധർണ.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ധർണ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

തൃശ്ശൂരിന്റെ ആരോഗ്യ മേഖലയ്ക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന എയിംസ് പദ്ധതി തൃശ്ശൂരിൽ തന്നെ അനുവദിക്കണമെന്നാണ് സമരത്തിന്റെ ആവശ്യം. എയിംസ് അനുവദിക്കുന്നതിനായി 2021 മുതൽ ഉയർന്നുവരുന്ന ആവശ്യങ്ങൾക്കു പിന്നാലെയാണ് വീണ്ടും പ്രതിഷേധം ശക്തമാക്കുന്നത്.

എയിംസിന് സ്ഥലം മറ്റു ജില്ലാകളിൽ കൊടുത്തപ്പോൾ തൃശ്ശൂരിൽ നിന്ന് ജയിച്ച സുരേഷ് ഗോപിയുടെ മണ്ഡലത്തിൽ എയിംസ് അനുവദിക്കാത്തത് രാഷ്ട്രീയ ഉദ്ദേശം തന്നെയാണെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു, 


 

തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് സമര സംഘാടകരുടെ ആവശ്യം. എയിംസ് തൃശ്ശൂരിന് ലഭ്യമാക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ വ്യക്തമാക്കി.

Janatha TV 

Reporter RDR 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ