അടിമാലിയിൽ വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം; ഒരാളുടെ

 


ജനത TV ന്യൂസ്


അടിമാലിയിൽ വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം; അടിമാലിയിൽ വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം; ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ അറസ്റ്റിൽ


അടിമാലി: ഭക്ഷണ വിലയെ ചൊല്ലിയുണ്ടായ തർക്കം വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറി. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഹോട്ടൽ ജീവനക്കാരൻ ചികിത്സയിൽ കഴിയുകയാണ്. മൂന്ന് വിനോദസഞ്ചാരികളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.


അറസ്റ്റിലായവർ പാലക്കാട് സ്വദേശികളായ അരുൺ സോമൻ (24), അലി അക്ബർ (19), മുഹമ്മദ് റിയാസ് (19) എന്നിവരാണ്.


പോലീസിന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം, അടിമാലി ടൗണിലെ ഒരു ഹോട്ടലിൽ 24 പേരടങ്ങുന്ന വിനോദസഞ്ചാരി സംഘം ഭക്ഷണം കഴിച്ച ശേഷം ബില്ലുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന് വിനോദസഞ്ചാരികൾ ആരോപിച്ചതോടെയാണ് വാക്കേറ്റം ആരംഭിച്ചത്.


തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയും അതിനിടെ കല്ലുകൊണ്ട് ആക്രമണം നടന്നതായും പോലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിഷാദ് രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.


അതേസമയം, സംഭവത്തെക്കുറിച്ച് ഹോട്ടൽ ഉടമ വ്യത്യസ്ത വിശദീകരണമാണ് നൽകുന്നത്. ഹോട്ടലിൽ ഭക്ഷണ വിലയെച്ചൊല്ലി പ്രശ്നമൊന്നും ഉണ്ടായിട്ടില്ലെന്നും, രാത്രി ഹോട്ടൽ അടച്ചതിന് ശേഷമാണ് ഹോട്ടലിന് പുറത്തുവെച്ച് സംഘർഷം നടന്നതെന്നുമാണ് ഉടമയുടെ വാദം.


സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായും, ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തിന്റെ യാഥാർത്ഥ്യം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.


— ജനത TV ന്യൂസ്

Voice of the People

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ