തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ തൊഴിൽ ആവശ്യപ്പെട്ട് സമരം നടത്തുന്ന PSC
PSC ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി അഡ്വ. ഷോൺ ജോർജ്; “അർഹത നേടിയ വർക്ക് ജോലി നൽകേണ്ടത് അവകാശം”
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ തൊഴിൽ ആവശ്യപ്പെട്ട് സമരം നടത്തുന്ന PSC ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് സമരപ്പന്തൽ സന്ദർശിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന വക്താവ് ബിന്ദു മേനോൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സമരപ്പന്തലിൽ ഏറ്റവും ഹൃദയസ്പർശിയായ നിമിഷമായി മാറിയത് ഒരു ഉദ്യോഗാർഥിയുടെ കൊച്ചുമകൻ മുഴക്കിയ “മരണം വരെയും സമരം ചെയ്യും” എന്ന മുദ്രാവാക്യമാണെന്ന് ഷോൺ ജോർജ് പറഞ്ഞു. ഇത് ഒരു കുട്ടിയുടെ വികാരപ്രകടനം മാത്രമല്ല, വർഷങ്ങളായി നീതി നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ നിരാശയും പ്രതീക്ഷയും നീതിക്കായുള്ള പോരാട്ടവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അർഹത നേടിയ യുവാക്കൾക്ക് ജോലി നൽകേണ്ടത് സർക്കാരിന്റെ ഔദാര്യമല്ല, ഭരണഘടനാപരമായ അവകാശമാണെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. യുവജനങ്ങളുടെ ശബ്ദം സർക്കാർ കേൾക്കണമെന്നും, നിയമനങ്ങൾ വൈകിപ്പിച്ച് അവരുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
PSC റാങ്ക് ലിസ്റ്റുകളിൽ ഇടം നേടിയ ഉദ്യോഗാർഥികൾക്ക് അർഹമായ നിയമനം ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമരത്തിന് ബിജെപി പൂർണ പിന്തുണ നൽകുമെന്നും ഷോൺ ജോർജ് അറിയിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ