ജനത TV ന്യൂസ്


തിരുവല്ല ശ്രീ വല്ലഭ ക്ഷേത്ര പരിസര റോഡുകൾ നവീകരിക്കണം; ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി അനൂപ് ആന്റണി


തിരുവനന്തപുരം: തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ തിരുവല്ല നിയോജക മണ്ഡലത്തിലെ മുൻ സ്ഥാനാർഥി അനൂപ് ആന്റണി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനെ തിരുവനന്തപുരത്ത് നേരിൽ കണ്ട് നിവേദനം നൽകി.


വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നും ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായി അനൂപ് ആന്റണി അറിയിച്ചു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ തിരുവല്ലയിലെത്തി സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളും പ്രദേശവാസികളും ഏറെ നാളായി ഉന്നയിക്കുന്ന പ്രധാന ആവശ്യമാണ് ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ നവീകരണമെന്ന് അനൂപ് ആന്റണി പറഞ്ഞു. റോഡുകൾ പൂർണമായും സഞ്ചാരയോഗ്യമാക്കുന്നതിനായി തുടർന്നും ശക്തമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ