പോസ്റ്റുകള്‍

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ച ശ്രീലങ്കൻ സ്വദേശി കസ്റ്റഡിയിൽ

ഇമേജ്
  മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ച ശ്രീലങ്കൻ സ്വദേശി കസ്റ്റഡിയിൽ തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള മെറ്റാ ഗ്ലാസ് ധരിച്ച് പ്രവേശിച്ച ശ്രീലങ്കൻ സ്വദേശിയെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ ക്യാമറ ഘടിപ്പിച്ച സ്മാർട്ട് ഗ്ലാസാണ് ഇയാൾ ധരിച്ചിരുന്നത്. ക്ഷേത്രത്തിനുള്ളിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് ഗ്ലാസ് ധരിച്ച് പ്രവേശിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. നിലവിൽ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. സ്മാർട്ട് ഫോൺ സ്ക്രീൻ പോലെ തന്നെ സന്ദേശങ്ങളും ചിത്രങ്ങളും കാണാൻ കഴിയുന്ന ഈ ഗ്ലാസിൽ ക്യാമറ സംവിധാനം ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും, അതിലൂടെ ഫോട്ടോകൾ പകർത്താൻ സാധിക്കുമെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് ക്ഷേത്ര സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇത് സുരക്ഷാ വീഴ്ചയാണോ, അതോ സാങ്കേതിക അജ്ഞത മൂലമുണ്ടായ സംഭവമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

ജനപ്രതിനിധിയായുള്ള ദൗത്യം സമാപിച്ചു; റീബ വർക്കി

ഇമേജ്
  ജനപ്രതിനിധിയായുള്ള ദൗത്യം സമാപിച്ചു; റീബ വർക്കി കോട്ടയം: ജനപ്രതിനിധിയായുള്ള തന്റെ ദൗത്യം ഇന്നോടെ സമാപിക്കുന്നതായി റീബ വർക്കി അറിയിച്ചു. നിയോഗിക്കപ്പെട്ട വാർഡിൽ ജാതി, മതം, കക്ഷി രാഷ്ട്രീയം എന്നിവയ്ക്ക് അതീതമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും ലഭ്യമായ ഫണ്ടിന്റെ 100 ശതമാനവും വിനിയോഗിച്ച് മാതൃകാപരമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതിൽ ആത്മതൃപ്തിയുണ്ടെന്നും അവർ വ്യക്തമാക്കി. തന്റെ സേവനകാലയളവിൽ സഹകരിച്ച എല്ലാ സഹപ്രവർത്തകർക്കും നാട്ടുകാർക്കും സുഹൃത്തുകൾക്കും റീബ വർക്കി നന്ദി അറിയിച്ചു. ജനസേവനം എന്നും തന്റെ ജീവിത ദൗത്യമായി തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തി; സംഭവം അസഹനീയമെന്ന് ശശി തരൂർ

ഇമേജ്
  ബംഗ്ലാദേശിൽ ഹിന്ദുവിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തി; സംഭവം അസഹനീയമെന്ന് ശശി തരൂർ ധാക്ക: ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുന്നു. സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തി. മൈമെൻസിങ് നഗരത്തിലെ ഒരു ഫാക്ടറി തൊഴിലാളിയായ 25 വയസ്സുള്ള ദിപു ചന്ദ്ര ദാസ് ആണ് കൊല്ലപ്പെട്ടത്. ബംഗ്ലാ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വ്യാഴാഴ്ച രാത്രി ഫാക്ടറിക്ക് പുറത്ത് ഒരു ജനക്കൂട്ടം ദാസിനെ മർദ്ദിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കുകയും ചെയ്‌തു. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തെ “അസഹനീയമാംവിധം ദാരുണം” എന്ന് വിശേഷിപ്പിച്ച ശശി തരൂർ, ധാക്ക സർക്കാർ സംഭവത്തിൽ ഔദ്യോഗികമായി അപലപനം രേഖപ്പെടുത്തിയതിനെ അഭിനന്ദിച്ചു. എന്നാൽ, അത് മാത്രം മതിയാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഈ പാവപ്പെട്ട ഹിന്ദു മനുഷ്യനെ പറഞ്ഞറിയിക്കാനാവാത്ത കുറ്റവാളികളുടെ കൈകളാൽ നഷ്ടപ്പെട്ടതിൽ അതീവ ദുഃഖമുണ്ട്. ബംഗ്ലാദേശ് സർക്കാരിന്റെ അപലപനം അഭിനന്ദനാർഹമാണ്. പക്ഷേ, കൊലപാതകികളെ ശിക്ഷിക്കാൻ അവർ എന്ത് നടപടി...

കോട്ടയം: നിയുക്ത കോൺഗ്രസ് പഞ്ചായത്തംഗം അന്തരിച്ചു

ഇമേജ്
  കോട്ടയം: നിയുക്ത കോൺഗ്രസ് പഞ്ചായത്തംഗം അന്തരിച്ചു കോട്ടയം മീനടം ഗ്രാമപഞ്ചായത്തിലെ നിയുക്ത അംഗമായ പ്രസാദ് നാരായണൻ (59) അന്തരിച്ചു. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനിരിക്കെയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിന് ദാരുണാന്ത്യം സംഭവിച്ചത്. അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീനടം പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പ്രസാദ് നാരായണൻ 137 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ രംഗത്തും നാട്ടിലും വലിയ ദുഃഖം വിതച്ചിരിക്കുകയാണ്

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ഇമേജ്
  ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം തമിഴ്നാട്ടിൽ സന്ദർശനത്തിനെത്തിയ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് ശ്രീ നിതിൻ നബിൻ ജിക്ക് ചെംഗൽപ്പേട്ട് ജില്ലയിലെ പരനൂർ ടോൾ പ്ലാസയിൽ ഊഷ്മളമായ സ്വീകരണം നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ രഘുരാമൻ നരസിംമൻ ജി, മുൻ മണ്ഡൽ പ്രസിഡന്റ് ശ്രീ നാഗരാജൻ ജി എന്നിവരോടൊപ്പം,പല്ലവാപുരം സെൻട്രൽ മണ്ഡൽ പ്രസിഡന്റ്‌ ഞ്ജാനശേഖരൻ, രാമകൃഷ്ണൻ അയ്യങ്കാർ ഉൾപ്പെടെയുള്ള നേതാക്കളാണ് ദേശീയ വർക്കിംഗ് പ്രസിഡന്റിനെ സ്വീകരിച്ചത്. സംഘടനയെ അടിത്തട്ടിൽ നിന്ന് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ നേതൃത്വത്തിന്റെ ഇടപെടലുകൾക്ക് ഈ സന്ദർശനം ഊർജ്ജം പകരുമെന്ന് നേതാക്കൾ അറിയിച്ചു. തമിഴ്നാട്ടിൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെയും വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്ക് ദിശ നിശ്ചയിക്കുന്നതിന്റെയും ഭാഗമായാണ് നിതിൻ നബിൻ ജിയുടെ സന്ദർശനം.

പ്രിയ സഹപ്രവർത്തകനായ ശ്രീനിവാസനെ അവസാനമായി കാണാൻ നടൻ ദിലീപ് വീട്ടിലെത്തി

ഇമേജ്
 നടൻ ശ്രീനിവാസന് അന്തിമാഞ്ജലി അർപ്പിക്കാൻ മലയാള സിനിമാ ലോകം ഒന്നിച്ചു. പ്രിയ സഹപ്രവർത്തകനായ ശ്രീനിവാസനെ അവസാനമായി കാണാൻ നടൻ ദിലീപ് വീട്ടിലെത്തി. വികാരാധീനനായി ദിലീപ് ശ്രീനിവാസന്റെ ഭൗതികദേഹത്തിന് മുന്നിൽ അന്ത്യാഞ്ജലി അർപ്പിച്ചു. വർഷങ്ങളായി നീണ്ട സൗഹൃദവും സഹകരണവും ഈ നിമിഷത്തെ കൂടുതൽ വേദനാജനകമാക്കി. മലയാള സിനിമയ്ക്ക് അപൂർവ സംഭാവനകൾ നൽകിയ ഒരു മഹാപ്രതിഭയുടെ വിടവാങ്ങൽ സഹപ്രവർത്തകരെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

ദുഃഖം താങ്ങാൻ ആവാതെ ധ്യാൻ ശ്രീനിവാസൻ

ഇമേജ്
 മലയാള സിനിമയിലെ പ്രശസ്ത നടൻ, തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഇന്ന് അന്തരിച്ചു. അദ്ദേഹത്തിന്റെ മകൻ, നടൻ ധ്യാൻ ശ്രീനിവാസൻ, അച്ഛന്റെ ചേതനയറ്റ മൃതദേഹം കണ്ടപ്പോൾ വേദന താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു. മരണ വാർത്ത ധ്യാനിന്റെ 37-ാമത് ജന്മദിനത്തോടൊപ്പം ലഭിച്ചതിനാൽ, കുടുംബത്തിന് ഇരട്ട വേദനയായി. ഭാര്യയും അമ്മയും ദു:ഖത്തില്‍ ആയിരുന്നു. ധ്യാനിന്റെ വികാരപ്രകടനം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മലയാള സിനിമാ ലോകത്തിലെ പ്രമുഖരും സുഹൃത്തുക്കളും ശ്രീനിവാസന്റെ വിടവാങ്ങലിനെ അനുസ്മരിക്കുകയും, അദ്ദേഹത്തിന്റെ വലിയ സംഭാവനകൾ മുൻനിർത്തി അനുശോചനം അറിയിക്കുകയും ചെയ്തു.